2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച


ഇന്നലെ.....
മക്കയും മദീനയും കണ്ടു വന്ന എന്‍റെ ഉമ്മ
സംസവും ഈത്തപഴവും
എനിക്ക് നേരെ നീടിയപ്പോള്‍
മക്കയും മദീനയും കണ്ട ആ കണ്ണുകളില്‍ 
കൊതി തീരാത്ത അനുഭൂതിയുടെ
അടങ്ങാത്ത തിരകള്‍ ഞാന്‍ കണ്ടു,
അനുച്ചത്തിയും ഉമ്മയും
മുത്ത് ഹബീബിന്‍റെ ചാരത്തു ചെന്ന കഥകള്‍
പറഞ്ഞു തന്നപ്പോള്‍
മദീന കണ്ണിലും മനസ്സിലും
നിറഞ്ഞു കവിഞ്ഞു തുളുബുന്നുണ്ടായിരുന്നു..
കാണാന്‍ കൊതിച്ചു കാത്തിരിപ്പാണു ഹബീബിനെ
എന്ന് പറഞ്ഞെന്‍റെ കണ്ണും മനസ്സും
മദീനയിലേക് നടക്കാന്‍ തുടങ്ങിയിരിക്കുന്നു....
കെ.ടി.എം.രാമപ്പുരം

സങ്കടങ്ങള്‍ കടലോളമുണ്ടെങ്കിലും
ഞാന്‍ സന്തോഷിക്കുന്നു
കാരണം
റബ്ബ് എന്നെ കൈവിട്ടിട്ടില്ല,
കൈവിടുകയുമില്ല
മനസ്
ആലോചനകളില്‍ നിന്നും ഉണരാറില്ല
കണ്ണുകള്‍ 
ആരേയും തിരയുന്നില്ല